നന്മ കൊണ്ട് പരസ്‌പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന വീക്ഷണവും,
അതോടൊപ്പം സംഘടിത ജീവിതത്തിന്റെ ഗുണഫലങ്ങളെ സമൂഹത്തിൽ എത്തിക്കുക എന്നതുമാണ്
ഈ പദ്ധതികൊണ്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി വിഭാവനം ചെയ്യുന്നത്.
അംഗത്വം
-
മലപ്പുറം ജില്ലക്കാരനും, കെഎംസിസിയുടെയും അതിന്റെ മാതൃ സംഘടനയുടെയും വിമർശകരോ
അത്തരം സംഘടനകളിൽ അംഗങ്ങളോ അല്ലാത്ത, കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി
സഹകരിക്കാൻ തയ്യാറുള്ള, ജിദ്ദയിൽ നിയമാനുസൃതമായി താമസിക്കുന്ന
(ജോലി ചെയ്യുന്നവർ, വീട്ടമ്മമാർ, കുട്ടികൾ) ഏതു വ്യക്തിക്കും ഈ പദ്ധതിയിൽ
അംഗമാകാവുന്നതാണ്.
-
2023 ജനുവരി ഒന്നിന് ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ,
2022–25 കാലയളവിൽ ഏതെങ്കിലും ഒരു വർഷം ജില്ലാ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ
അംഗമായിരുന്നവർക്ക്, പ്രവാസിയായിരുന്നു എന്ന് തെളിയിക്കുന്ന പാസ്പോർട്ട് കോപ്പി
സഹിതം കോർഡിനേറ്റർ മുഖേന, മുകളിൽ പറഞ്ഞ വ്യവസ്ഥകൾക്ക് വിധേയമായി
അംഗങ്ങളാകാവുന്നതാണ്.
-
2025 വർഷ സ്കീമിൽ അംഗമായിരുന്ന പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക്
അംഗത്വം പുതുക്കാവുന്നതാണ്.
* ഒരാളുടെ അംഗത്വം സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ഉള്ള പൂർണ്ണ അധികാരം
ജിദ്ദ – മലപ്പുറം ജില്ലാ കെഎംസിസിയിൽ നിക്ഷിപ്തമായിരിക്കും.
അംഗത്വ കാലയളവ്
-
2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയാണ് ഈ പദ്ധതിയുടെ കാലയളവ്.
-
നാട്ടിൽ നിന്നു പുതുതായി അംഗത്വമെടുക്കുന്ന മുൻ പ്രവാസികളുടെ അപേക്ഷകൾ
അംഗീകരിച്ച് അപ്രൂവ് ചെയ്തതിനു ശേഷം രണ്ടു മാസങ്ങൾ കഴിഞ്ഞാൽ മാത്രമേ
ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുകയുള്ളു.
പദ്ധതി കാലയളവിലെ വിവിധ ആനുകൂല്യങ്ങൾ
A. ചികിത്സ സഹായം
-
ക്യാൻസർ, കിഡ്നി, ഡയാലിസിസ്, സ്ട്രോക്ക്, മജ്ജ മാറ്റിവെക്കൽ,
ഹൃദയ ബൈപ്പാസ് ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകൾക്ക്
മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ₹50,000.
-
അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗത്തിന്
വൈകല്യം സംഭവിച്ചാൽ, മെഡിക്കൽ റിപ്പോർട്ടിന് വിധേയമായി
₹1,00,000.
-
ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്ത ആഞ്ചിയോ പ്ലാസ്റ്റി ചികിത്സയ്ക്ക്
മെഡിക്കൽ ബില്ലിന്റെ അടിസ്ഥാനത്തിൽ ₹15,000.
-
അംഗത്വം സാധുവായ കാലയളവിൽ ₹1,00,000-ൽ കൂടുതൽ ചെലവുവരുന്ന
ചികിത്സയ്ക്ക്, മെഡിക്കൽ ബില്ലുകളും ഹോസ്പിറ്റൽ ബില്ലും
സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ
ചികിത്സാ ചെലവിന്റെ 15% (പരമാവധി ₹50,000).
B. പ്രവാസ വിരാമ ആനുകൂല്യം
-
2026–27 സ്കീമിൽ അംഗത്വം തുടരുകയും, തുടർച്ചയായി
മുൻപുള്ള 3 വർഷം അംഗമായിരുന്ന ഫൈനൽ എക്സിറ്റിൽ പോകുന്നവർക്ക്
₹10,000.
-
തുടർച്ചയായി മുൻപുള്ള 6 വർഷം അംഗമായിരുന്ന ഫൈനൽ എക്സിറ്റിൽ
നാട്ടിൽ പോകുന്നവർക്ക് ₹25,000.
C. മരണാനന്തര ആനുകൂല്യം
-
നടപ്പു വർഷവും അതിനു മുൻപുള്ള വർഷം മുതൽ
നാലോ അതിലധികമോ വർഷം തുടർച്ചയായി അംഗത്വം നിലനിറുത്തിയ
അംഗത്തിന് (ആത്മഹത്യ ഒഴികെ) മരണം സംഭവിച്ചാൽ ₹5,00,000.
-
നടപ്പു വർഷവും അതിനു മുൻപുള്ള മൂന്ന് വർഷം വരെ
തുടർച്ചയായി അംഗത്വം നിലനിറുത്തിയ അംഗത്തിന്
(ആത്മഹത്യ ഒഴികെ) മരണം സംഭവിച്ചാൽ ₹3,00,000.
-
നടപ്പു വർഷം മാത്രം അംഗത്വമുള്ള അംഗത്തിന്
(ആത്മഹത്യ ഒഴികെ) മരണം സംഭവിച്ചാൽ
₹2,00,000 ആശ്രിതർക്ക് നൽകുന്നതാണ്.
-
പദ്ധതി കാലയളവിൽ മരണമുണ്ടായാൽ,
സൗദിയിൽ വെച്ച് മരണാനന്തര കർമ്മങ്ങൾക്ക് 350 റിയാലും,
നാട്ടിലാണെങ്കിൽ ₹10,000യും നൽകുന്നതാണ്.
നിബന്ധനകൾ
-
മതപരമായ വിധി വിലക്കുകൾ അനുസരിച്ചും,
ഭാര്യ–ഭർത്താവ് വേർപിരിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ
മക്കളുടെ താല്പര്യം സംരക്ഷിക്കുന്ന വിധത്തിലും
ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും.
-
2025–26 കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗത്വമില്ലാത്തവർ
നടപ്പു വർഷം അംഗങ്ങളാകുന്ന പക്ഷം,
അംഗത്വം അംഗീകരിച്ച് 30 ദിവസങ്ങൾക്ക് ശേഷം മാത്രമേ
ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുകയുള്ളു.
-
പദ്ധതി കാലയളവിൽ ചികിത്സ അല്ലെങ്കിൽ ഫൈനൽ എക്സിറ്റ്
ആനുകൂല്യം നേടിയ അംഗത്തിന്,
മരണാനന്തര ആനുകൂല്യമായി
പ്രസ്തുത തുക കുറച്ച ശേഷമുള്ള തുക മാത്രമേ ലഭിക്കുകയുള്ളു.
-
ഏതെങ്കിലും സാഹചര്യത്തിൽ ആനുകൂല്യം നൽകാൻ ഫണ്ട്
അപര്യാപ്തമായാൽ,
പത്ത് റിയാലിൽ കുറയാത്തതോ
കമ്മിറ്റി നിർദേശിക്കുന്നതോ ആയ സംഖ്യ
വിഹിതമായി നൽകേണ്ടതാണ്.